സഹകരണ മേഖലയിലെ അടിമ പണിക്ക് അറുതി വരുത്താൻ കരുത്തുറ്റ, വർഗ്ഗ ബോധമുള്ള ഒരു സംഘടന വേണം എന്ന ചിന്ത ശക്തമായിരുന്നു. അസോസിയേഷനിൽ നിന്നും ഫെഡറേഷനിൽ നിന്നും തെറ്റിപ്പിരിഞ്ഞ കുറേ പേരും ചില പ്രാദേശിക സംഘടനകളുടെ ഭാരവാഹികളും 1974ൽ കോഴി ക്കോട്ട് ആലോചനാ യോഗം സംഘടിപ്പിക്കുകയും തുടർന്ന് 1975 ൽ യൂണിയൻ രൂപീകരിക്കുകയുമാണ് ഉണ്ടായത്. തൃശൂര് ആദ്യ സമ്മേളനവും നടത്തി. മൺമറഞ്ഞ സഖാക്കൾ പി വി ജോസ് ആദ്യ പ്രസി ഡന്റും ടി കൃഷ്ണൻ നായർ ആദ്യ സെക്രട്ടറിയുമായി സംസ്ഥാന കമ്മറ്റി നിലവിൽ വന്നു. രണ്ടായിര ത്തിൽ താഴെ മാത്രം അംഗങ്ങളായിരുന്നു അന്ന് ഉണ്ടായിരുന്നത്. സംഘടനയുടെ ആസ്ഥാനം തൃശൂർ, പിന്നീടാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. തുടർന്ന് ത്യാഗനിർഭരമായ പ്രവർത്തനങ്ങൾ, ആവേ ശ്വോജ്ജലങ്ങളായ പോരാട്ടങ്ങൾ സംഘടിപ്പിച്ചു. എതിർ സംഘടനകൾ യൂണിയനെതിരെ നിരവധി ആക്ഷേപങ്ങളും കുപ്രചരണങ്ങളും അഴിച്ചുവിട്ടു. മാനേജമെന്റ് യൂണിയൻ... കണ്ണൂര് നിന്നും വന്ന വർ... സർക്കാർ വിലാസം സംഘടന... വായാടി വിപ്ലവകാരികൾ.. പോസ്റ്റ്കാർഡ് സമരക്കാർ അങ്ങനെ അങ്ങനെ... ഒന്നിനേയും കൂസാതെ സഹകരണ മേഖലയുടേയും ജീവനക്കാരുടേയും പ്രശ്നങ്ങൾ ഏറ്റെടുത്ത് ഒട്ടനവധി സമരങ്ങളും ക്യാമ്പയിനുകളും സംഘടിപ്പിച്ച് സധൈര്യം മുന്നേറി ചുവരു ങ്കിലേ ചിത്രമെഴുതാനാകൂ... യൂണിയന്റെ ആപ്തവാക്യം അതായിരുന്നു. ഇന്ന് അതിന് ഏറെ പ്രസക്തി കൈവന്നിരിക്കുന്നു.
1977-79 കോൺഗ്രസ്സ്-സിപിഐ ഐക്യ മുന്നണി സർക്കാരിന്റെ കാലഘട്ടം, നാല് മുഖ്യമന്ത്രിമാർ മാറി മാറി വന്നു. സഹകരണ വകുപ്പ് മന്ത്രി ശ്രീ. ബേബിജോൺ, ഏകീകൃത സേവന വേതന വ്യവസ്ഥകൾക്കും 5 വർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണത്തിനും സർക്കാർ ജീവനക്കാരുടെ നിരക്കിൽ ക്ഷാമബത്തക്കും വേണ്ടി യൂണിയൻ നിവേദനവും സമര നോട്ടീസും നൽകി. കടുത്ത നിഷേധാത്മകമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. 1979 മാർച്ച് 8 മുതൽ യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചു. പ്രചരണാർത്ഥം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംസ്ഥാന പ്രചരണ ജാഥ നടത്തി. നിരവധി സ്വീകരണങ്ങൾ. സഹകരണ ജീവനക്കാരിൽ ആവേശം തിരതല്ലി. ഒടുവിൽ പണിമുടക്കിന്റെ ഒരു ദിവസം മുൻപ്, മാർച്ച് 6 ന സർക്കാർ ചർച്ചക്ക് തയ്യാറാവുകയും സമരം ഒത്തുതീർപ്പാക്കു കയും പണിമുടക്ക് പിൻവലിക്കുകയും ചെയ്തു. തുടർന്നാണ് കാലാകാലങ്ങളിലെ ക്ഷാമബത്താ വർദ്ധനവ് സഹകരണ ജീവനക്കാർക്ക് ലഭ്യമായത്. പിന്നീട് 80-ാം വകുപ്പ് മുഴുവൻ ജീവനക്കാർക്കും നേടിയെടുക്കാൻ, പെൻഷൻ വേണ്ടി, ക്ഷേമനിധിക്കായി നടത്തിയ സമരങ്ങൾ. അതിൽ എടുത്ത് പറയേണ്ട ഉജ്ജ്വലമായ സമരമായിരുന്നു 1987 ജനു വരി 15 മുതൽ 16 ദിവസം തുടർച്ചയായി സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ സത്യാഗ്രഹ സമരം.
2009 ഡിസംബർ 7 ന് തിരുവനന്തപുരത്ത് മിൽമ ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് 9 സഖാക്കൾക്ക് 4 ദിവസം ജയിലിൽ കിടക്കേണ്ടി വരികയും തുടർന്ന് വർഷങ്ങളോളം കേസ് നടത്തേണ്ടി വരി കയും ചെയ്തിട്ടുണ്ട്. ഒട്ടനവധി തീപാറും സമരങ്ങളുടെ 45 വർഷങ്ങളാണ് കടന്നുപോയത്. സംഘടന യുടെ ചരിത്രത്തിലെ അവിസ്മരണീയമായ സമരമായിരുന്നു പട്ടം 185(10) റദ്ദാക്കുന്നതിനും കമ്മീഷൻ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി 2020 ഫെബ്രുവരി 5, 6, 7 തീയതികളിൽ സെക ട്ടറിയേറ്റിന് മുൻപിൽ സംഘടിപ്പിച്ച ത്രിദിന സത്യഗ്രഹം. കേന്ദ്ര സഹകരണ വകുപ്പ് രൂപീകരണത്തി നെതിരെ 2021 ജൂലൈ 13 ന സ്ഥാപനങ്ങൾക്ക് മുൻപിൽ നടത്തിയ പ്രതിരോധ സമരവും അഴിമതി മുക്ത സഹകരണ മേഖലക്കായി 2021 ആഗസ്റ്റ് 17 (ചിങ്ങം 1)ന സ്ഥാപനത്തിന് മുൻപിൽ മുഴുവൻ ജീവ നക്കാരും നിരന്നു നിന്ന് സഹകരണ സംരക്ഷണ പ്രതിജ്ഞ എടുത്തതും സംഘടന സംഘടിപ്പിച്ച സവിശേഷ ക്യാമ്പയിനുകളായിരുന്നു.